ആറ്റിങ്ങൽ പട്ടണത്തിൽ മൂന്നാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ആറ്റിങ്ങൽ പട്ടണത്തിൽ മൂന്നാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

 


നഗരസഭ വാർഡ് 15 ൽ വലിയകുന്ന് നവഭാരത് ലൈനിൽ പ്രശോഭ വിലാസത്തിൽ 47 കാരനായ അനിൽ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

       കിഡ്നി സംബന്ധമായ രോഗമുള്ള അനിൽ 15 ദിവസം മുമ്പാണ് ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്. തുടർന്ന് ഈ മാസം 12 ന് കൊവിഡ് സ്ഥിരീകരിക്കുക ആയിരുന്നു. ഡയാലിസിസ് നടത്തുന്നതിന് മുമ്പായിട്ടുള്ള കൊവിഡ് പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും അടിയന്തിര പരിചരണത്തിനായി പ്രത്യേകം സജ്‌ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് ഇയാളെ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ചിച്ചതിനെ തുടർന്ന് 19 ന് രാവിലെ മരിക്കുകയായിരുന്നു. 

      നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ നിർദ്ദേശപ്രകാരം ജെ.എച്ച്.ഐ സിദ്ദീഖ് മോർച്ചറിയിൽ നിന്നും മൃതശരീരം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കി. അനിലിന്റെ മൃതശരീരം ഏറ്റ് വാങ്ങാൻ ആരുമില്ല എന്ന സാഹചര്യം വാർഡ് കൗൺസിലർ കെ.ശോഭന നഗരസഭയിൽ അറിയിക്കുകയും, തുടർന്ന് ചെയർമാൻ എം.പ്രദീപിന്റെ ഇടപെടലോടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.പി കിറ്റ് ധരിച്ച് ഈ ദൗത്യം ഏറ്റെടുത്ത് നഗരസഭ ശാന്തിതീരം സ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു.

      ആശാരിപ്പണിക്കാരനായ അനിലിന്റെ ഭാര്യ പ്രസീന(47), അരുൺ (23), അഭിരാമി (20), സഹോദരി (42) എന്നിവരെ ആരോഗ്യ വിഭാഗം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


      ഡി.വൈ.എഫ്.ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്, വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി സുഖിൽ, ട്രഷറർ സുജിൻ, എസ്.എഫ്.ഐ കിഴുവിലം എൽ.സി. സെക്രട്ടറി അനന്തു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനിലിനെ ശരീരം ഏറ്റുവാങ്ങി സംസ്കരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പട്ടണത്തിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭയുമായി ബന്ധപ്പെട്ട് നിരവധി സംയുക്ത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചെയർമാൻമാൻ പറഞ്ഞു.Post Top Ad