' അക്ഷയ കേരളം' പുരസ്കാരമാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്ലഭിച്ചത്. കേരള സർക്കാരിന്റെ "എന്റെ ക്ഷയരോഗ മുക്ത കേരളം" പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചത്. ഗുരുതര ക്ഷയരോഗം തുടർച്ചയായ ഒരു വർഷക്കാലം ഗ്രാമ പഞ്ചായത്തിൽ ഇല്ല എന്ന നേട്ടത്തിനുപുറമെ, ക്ഷയരോഗം കണ്ടെത്തിയ ആരും തന്നെ ചികിത്സ പാതിവഴിയിൽ നിർത്തിയില്ല എന്ന നേട്ടവും കൈവരിച്ചതിനാണ് സംസ്ഥാന സർക്കാരിന്റെ അക്ഷയ കേരളം പുരസ്കാരത്തിന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിനെ അർഹമാക്കിയത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വച്ചുനടന്ന പരിപാടിയിൽ അക്ഷയ കേരളം പുരസ്കാരം ഡോ രാമകൃഷ്ണ ബാബുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി , വൈസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.