ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ താത്കാലിക നിയമനം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ താത്കാലിക നിയമനം

 ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ടെക്നീഷ്യന്‍, ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി/എം.എസ്.സി നഴ്സിംഗ് യോഗ്യതയും നിര്‍ബന്ധിത ഐ.സി.യു/എ.സി.എല്‍.എസില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

ആംബുലന്‍സ് ഡ്രൈവര്‍ക്ക് എസ്.എസ്.എല്‍.സി, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൂന്നുവര്‍ഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നവംബര്‍ അഞ്ചിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട് വൈകിട്ട് മൂന്നുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad