നഗരൂർ വെള്ളംകൊള്ളിയിൽ നിന്നും രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ്, നാലു കോടി വിലമതിക്കുന്ന 3 കിലോ ഹാഷിഷ് ഓയിലുമായി നാല് പ്രതികൾ പിടിയിൽ. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാർഡാണ് പ്രതികളെ പിടികൂടിയത്. ആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി കഞ്ചാവ് വേട്ട തുടർന്നിട്ടും, തിരുവനന്തപുരം ജില്ലയിൽ കഞ്ചാവ് വിപണനം തുടർക്കഥയാകുകയാണ്