തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ


 ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  കരവാരം പഞ്ചായത്ത് 4-ാം വാർഡ്, ചെറുന്നിയൂർ പഞ്ചായത്ത്  2-ാം വാർഡ്, ചെങ്കൽ പഞ്ചായത്ത് 2-ാം വാർഡ്,  കഠിനംകുളം ഗ്രാമ പഞ്ചായത്ത്  6-ാം വാർഡ്, വിതുര പഞ്ചായത്ത് 13-ാം വാർഡിൽ ആട്ടിൻകൂട്, കാലൻകാവ് ഭാഗങ്ങൾ, പോത്തൻകോട്  പഞ്ചായത്തിലെ 7-ാം വാർഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ പടപ്പാറ മേഖല, 11-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർഡിൽ തൈവിള ഭാഗം, , കാരോട് പഞ്ചായത്ത് 1, 14, 17 വാർഡുകൾ, ആര്യനാട് പഞ്ചായത്ത് 16-ാം വാർഡ് എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.,


മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആശുപത്രി സേവനങ്ങൾ, അവശ്യസാധനങ്ങളുടെ ലഭ്യത തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽനിന്നു പുറത്തു പോകാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഈ പ്രദേശങ്ങളോടു ചേർന്നുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടർ നിർദേശിച്ചു.

Post Top Ad