കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം ; ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം ; ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 


കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബി.സത്യൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പുതിയ മന്ദിരവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത് . 


ആർദ്രം മിഷൻ വഴി പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യരംഗം അടിമുടി അഴിച്ചു പണിയാനും ശാക്തീകരിക്കാനും സർക്കാരിന് സാധിച്ചതായും  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിൽ പോലും മാറ്റം പ്രകടമാണെന്നും ഉദ്‌ഘാടന വേളയിൽ മന്ത്രി പറഞ്ഞു. 


ചടങ്ങിൽ ബി.സത്യൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ.എസ്‌.ദീപ, ജില്ലാ പഞ്ചായത്തംഗം എസ്‌. ഷാജഹാൻ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ആർ.രാജീവ്, കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്‌. സുരേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ശ്രീകുമാർ, വികസനകാര്യ ചെയർപേഴ്സൺ ജൂബിലി വിനോദ്, ക്ഷേമകാര്യ ചെയർമാൻ കെ. ശിവദാസൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad