കൊവിഡ് കാലത്തും തരിശ് ഭൂമിയിൽ നൂറുമേനി കൊയ്‌തെടുത്ത് മേലാറ്റിങ്ങൽ കിഴക്കേ ഏലാ കർഷക സമിതി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കൊവിഡ് കാലത്തും തരിശ് ഭൂമിയിൽ നൂറുമേനി കൊയ്‌തെടുത്ത് മേലാറ്റിങ്ങൽ കിഴക്കേ ഏലാ കർഷക സമിതി

 


നഗരസഭ 31-ാം വാർഡ് മേലാറ്റിങ്ങൽ കിഴക്കേ ഏലായിൽ 10 ഏക്കറിലാണ് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി "നൂറുമേനി കൊയ്ത്ത് ഉത്സവം" നടന്നത്. കൊയ്ത്ത് ഉൽസവത്തിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. 


     ഇരുപത്തഞ്ച് വർഷമായി തരിശ് കിടന്നിരുന്ന ഏലായാണ് നഗരസഭയുടെയും കർഷക സമിതിയുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മെയ് 20 ന് നെൽകൃഷി ആരംഭിച്ചത്. തുടക്കത്തിൽ കൃഷിക്ക് ഭൂമി വിട്ട് നൽകാൻ തയ്യാറായിരുന്നവരെ പിന്തിരിപ്പിക്കാൻ ചില കാർഷിക മുരടൻമാർ ശ്രമിച്ചിരുന്നു. എന്നാൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ആർ.രാജുവിന്റെ ശ്രമഭലമായി ഒടുവിൽ പദ്ധതി വിജയിലെത്തുക ആയിരുന്നു. നെൽകൃഷിക്ക് പുറമെ വാർഡിലെ വിവിധ സ്ഥലങ്ങളിലെ തരിശ് ഭൂമികൾ ഏറ്റെടുത്ത് പച്ചക്കറി, ഫലവൃക്ഷങ്ങൾ, കപ്പ, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നു.


      കിഴക്കേ എലായിലെ ഈ മാസം അവസാനത്തോടു കൂടി കൊയ്ത്ത് പൂർണമാകും. തുടർന്ന് ഇവിടെ രണ്ടാം ഘട്ട നെൽകൃഷിക്കുള്ള തയ്യാറെടുപ്പുകൾ സ്വീകരിച്ചതായി കർഷക സമതി അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഏക്കറോളം സ്ഥലത്താണ് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വിളകൾ കൃഷി ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് പുറമെ നഗരസഭയുടെ സമൃദ്ധി പദ്ധതിയും പട്ടണത്തിലെ കാർഷിക രംഗത്ത് നഗരസഭ നടപ്പിലാക്കി. വയൽ കൃഷിക്ക് പുറമെ കരനെൽകൃഷി, മറ്റ് നാണ്യവിളകൾ, മത്സ്യകൃഷി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും കൃഷിക്കാവശ്യമായ തുക പലിശരഹിത വായ്പയായി കർഷകർക്ക് നൽകുന്നു. തുടർന്ന് വിളവെടുപ്പിന്റെ ഭാഗമായി സമ്പരിക്കുന്ന വിളകൾ കർഷകർക്ക് മാർക്കറ്റ് വിലയേക്കാൾ 20 ശതമാനം അധിക വില നൽകി വാങ്ങുകയും 10 ശതമാനം വിലകുറച്ച് നഗരസഭ ഏർപ്പെടുത്തുന്ന വിപണികളിലൂടെ ജനങ്ങളിൽ എത്തിക്കുകയും ആണെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


മുനിസിപ്പൽ ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.മുരളി, കൃഷി ഓഫീസർ വി.എൽ.പ്രഭ, കർഷക സമിതി സെക്രട്ടറി പ്രഭാകരൻ, പ്രസിഡന്റ് സി.വി.അനിൽകുമാർ, ട്രഷറർ സുരേശൻ, അംഗങ്ങളായ വിപിൻ, ബാബു, തങ്കപ്പൻപിള്ള, മുരാരി, ലാൽ, സംഗീത്, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണുചന്ദ്രൻ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad