കിളിമാനൂർ പഞ്ചായത്തിലെ തെന്നൂർ, ഈന്തന്നൂർ, വാഴ്വേലി എന്നീ കോളനികളിൽ പട്ടികജാതി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കോളനികളിലെ വികസന പദ്ധതി നാടിന് സമർപ്പിച്ചു. സംസ്ഥാന തല ഉദ്ഘാടനം മന്ത്രി. ശ്രീ. എ. കെ ബാലൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ തെന്നൂർ, ഈന്തന്നൂർ, വാഴ്വേലി എന്നീ കോളനികളാണ് ഒറ്റ യൂണിറ്റായി തിരഞ്ഞെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തിയത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ നീട്ടി 35 കുടുംബങ്ങൾക്ക് കുടിവെള്ളം, റോഡുകൾ, 20 കുടുംബങ്ങൾക്ക് വീട് പുനരുദ്ധാരണം, സാംസ്ക്കാരിക നിലയം എന്നിവ സ്ഥാപിച്ച് പ്രദേശത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടത്തി. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല.
തെന്നൂർ കോളനി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പദ്ധതികളുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്തിൻ്റെ വകയായിട്ടുള്ള മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മവും ബി സത്യൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രാജലക്ഷ്മി അമ്മാൾ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ദേവദാസ്, ബ്ലോക്ക് മെമ്പർ മാലതി, വാർഡ് മെമ്പർ എ.ബിന്ദു, നിർമ്മിതി റീജണൽ എൻജിനീയർ സീനാ വഹാബ്, പട്ടികജാതി വികസന ഓഫിസർ എൻ. നീന, ഗുണഭോക്ത് കൺവീനർ എ .ജ്യോതി എന്നിവർ സംസാരിച്ചു.