അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ മത്സരങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ മത്സരങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു.


 ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായി ആചരിക്കുകയാണ്. ആഗോളതലത്തിൽ ദുരന്ത ലഘൂകരണത്തിനായി ഒരു പൊതു സംസ്കാരം രൂപപ്പെടുത്തി എടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സദ്ഭരണവും ദുരന്ത സാധ്യത ലഘൂകരണവും എന്ന പ്രമേയം അടിസ്ഥാനമാക്കി തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിവിധ മത്സരങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടർ തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. 

 1. Avant garde - പുത്തൻ ആശയം - തിരുവനന്തപുരം :

ജനകീയ പങ്കാളത്തിത്തോടെയുള്ള ദുരന്ത നിവാരണം മുന്നിൽ കണ്ട് കൊണ്ട് തിരുവനന്തപുരം ജില്ലയിലെ ദുരന്ത സാധ്യതകളെ ലഘൂകരിക്കാൻ ഉതകുന്ന ആശയങ്ങളും പദ്ധതികളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി പങ്ക് വെക്കാൻ അവസരമൊരുങ്ങുന്നു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിൻറെ ഭാഗമായാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇത്തരത്തിൽ ഒരു പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച ആശയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 3 പ്രൊജെക്ടുകൾ ജില്ലയിൽ നടപ്പിലാക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. മികച്ച ആശയങ്ങൾക്ക് സമ്മാനവും പ്രശസ്തി പത്രവും നൽകുന്നതാണ്.

 ആശയത്തിന്റെ ലഘു വിവരണം (2000 വാക്കുകളിൽ ഒതുങ്ങുംവിധം) :

1 . ആശയം/പദ്ദതിക്ക് അനിയോജ്യമായ പേര്

2 . ആശയത്തിന്റെ ഉത്പത്തി

3 . പദ്ദതിയുടെ പ്രാധാന്യം / ലക്‌ഷ്യം

4 . നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിധം

5 . പദ്ദതിയിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങൾ.

എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി : ഒക്ടോബർ 23 (വൈകുനേരം 5 മണിക്ക് മുൻപ് )

മത്സരാർത്ഥികൾ പേര്, വയസ്സ്, മേൽവിലാസം, ഫോട്ടോ എന്നിവയും ഒപ്പം ചേർക്കേണ്ടതാണ്

എൻട്രികൾ അയക്കേണ്ട ഇമെയിൽ വിലാസം : iddrtvm@gmail.com

ആശയങ്ങൾ ഇംഗ്ലീഷ് / മലയാളത്തിൽ പങ്കുവെക്കാവുന്നതാണ് .


2. കൃതി: ചെറുകഥ മത്സരം

സമാനതകൾ ഇല്ലാത്ത ദുരന്ത കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇ ദുരന്തകാലത്തെ  അനുഭവങ്ങൾ ചെറുകഥ രൂപത്തിൽ  പങ്കുവെക്കാം.

എൻട്രികൾ അയക്കേണ്ട വിധം:

5000-7000 വാക്കുകളിൽ ഒതുങ്ങുന്ന ചെറുകഥ കൃതികളാണ് മത്സരത്തിന് പരിഗണിക്കുക.

ഒന്നാം സമ്മാനം : 3000 രൂപയും പ്രശസ്തി പത്രവും

രണ്ടാം സമ്മാനം: 2500 രൂപയും പ്രശസ്തി പത്രവും

മൂന്നാം സമ്മാനം: 2000 രൂപയും പ്രശസ്തി പത്രവും

എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി : ഒക്ടോബർ 20 (വൈകുനേരം 5 മണിക്ക് മുൻപ് )

എൻട്രികൾ അയക്കേണ്ട ഇമെയിൽ വിലാസം : iddrtvm@gmail.com

ആശയങ്ങൾ ഇംഗ്ലീഷ് / മലയാളത്തിൽ പങ്കുവെക്കാവുന്നതാണ് .


3. ചിത്രലേഖനി: പോസ്റ്റർ മേക്കിങ് മത്സരം

ദുരന്ത ലഘൂകരണം ആസ്പദമാക്കി 8-15 വയസ്സ് പ്രായപരിധിയിലുള്ള കുട്ടികൾക്കായുള്ള പോസ്റ്റർ നിർമാണ മത്സരം ആണ് ചിത്രലേഖനി. പോസ്റ്ററുകൾ ലളിതവും എന്നാൽ വിഷയ സാന്ദ്രവുമായിരിക്കണം.

എൻട്രികൾ അയക്കേണ്ട വിധം :

കളർ പെൻസിൽ/വാട്ടർ കളർ ഉപയോഗിച്ച് ചാർട്ട് പേപ്പറിൽ വരച്ച പോസ്റ്ററുകളുടെ ചിത്രങ്ങൾ (ഫോട്ടോ) താഴെ പ്രതിപാദിച്ചിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ് .

മത്സരാർത്ഥികൾ പേര്, വയസ്സ്, മേൽവിലാസം, ഫോട്ടോ എന്നിവയും ഒപ്പം ചേർക്കേണ്ടതാണ്

ഒന്നാം സമ്മാനം : 3000 രൂപയും പ്രശസ്തി പത്രവും

രണ്ടാം സമ്മാനം: 2500 രൂപയും പ്രശസ്തി പത്രവും

മൂന്നാം സമ്മാനം: 2000 രൂപയും പ്രശസ്തി പത്രവും

എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി : ഒക്ടോബർ 20 (വൈകുനേരം 5 മണിക്ക് മുൻപ് ) മത്സരാർത്ഥികൾ പേര്, വയസ്സ്, മേൽവിലാസം, ഫോട്ടോ എന്നിവയും ഒപ്പം ചേർക്കേണ്ടതാണ്. ആശയങ്ങൾ ഇംഗ്ലീഷ് / മലയാളത്തിൽ പങ്കുവെക്കാവുന്നതാണ് .

എൻട്രികൾ അയക്കേണ്ട ഇമെയിൽ വിലാസം : iddrtvm@gmail.com

മികച്ച പോസ്റ്ററുകൾ #CollectorThiruvananthapuram ഫേസ്ബുക് പേജിൽ പങ്കുവെക്കുകയും സമ്മാനം നൽകുകയും ചെയ്യും. എല്ലാ മത്സരങ്ങളുടെയും വിജയികളെ ഒക്ടോബർ 25 ന് കളക്ടറുടെ ഫേസ്ബുക്ക് പേജ് വഴി പ്രഖ്യാപിക്കുന്നതാണ്.


4. മാസ്‌ക് ആണ്‌ താരം:

സ്വയം സഹായ ഗ്രൂപ്പുകൾക്കുള്ള മാസ്‌ക് നിർമാണ പരിശീലന പരിപാടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണ്. തീയതി :19 ഒക്ടോബർ 2020.

Post Top Ad