എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് രണ്ടുപേർ മരിച്ചു.സുനില്‍കുമാര്‍, രാജീവ്ഝാ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ഉടൻ ഐ.എന്‍.എസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശീലന പറക്കലിനിടെ രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
തോപ്പുംപടി ബിഒടി പാലത്തിനടുത്തുള്ള നടപ്പാതയിലേക്കാണ് വിമാനം തകർന്നുവീണത്. അപകടകാരണം ഇതുവരെ വ്യക്തമല്ല.പൊലീസും, ഫയർഫോഴ്സും, നാവികസേന ഉദ്യോഗസ്ഥരുമെത്തി സംഭവ സ്ഥലത്തുനിന്ന് ഗ്ലൈഡർ നീക്കം ചെയ്തിട്ടുണ്ട്.