പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു


 പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും ഉൾപ്പടെ 59   പ്രതികൾ. അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും  അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊല്ലം പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

 2016 ഏപ്രിൽ പത്തിന് പുലർച്ചെ മൂന്നേകാലോടെയാണ്  കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായത്.  110 പേർ മരിച്ച അപകടത്തിൽ എഴുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. നൂറിലധികം വീടുകളും തകർന്നിരുന്നു. ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന നിർദേശം ഉദ്യോഗസ്ഥർ വാക്കാലും രേഖാമൂലവും നൽകിയിരുന്നുവെങ്കിലും ഇത്  പാലിക്കാൻ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറാവാത്തതാണ്  ഇത്ര വലിയ അപകടമുണ്ടാക്കിയതെന്നാണ്  ക്രൈം ബ്രാഞ്ച് പറയുന്നത്. 

ക്രൈം ബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനും ആലപ്പുഴ എസ്.പിയുമായ പി.എസ്. സാബു പരവൂർ കോടതിയിൽ എത്തി കുറ്റപത്രം സമർപ്പിച്ചു. ഈ കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി നേരത്തെ  ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ ഈ കണ്ടെത്തൽ ഇല്ല . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad