ജാഥകളും കൊട്ടിക്കലാശവും വിലക്കി ; തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

ജാഥകളും കൊട്ടിക്കലാശവും വിലക്കി ; തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

 


തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ മാർഗരേഖ പുറത്തിറക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രചാരണ  പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും പുതിയ മാർഗ്ഗരേഖയിൽ നിർദേശിച്ചു. 

വോട്ടമാർക്കായി ബൂത്തിന് പുറത്ത് വെള്ളവും സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസർ നിർബന്ധമാണെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും നിർബന്ധമായും ധരിച്ചിരിക്കണം. വോട്ടർമാർക്ക് മാസ്‌ക് നിർബന്ധമാണ്. കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും.

നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത് . ഡിസംബർ 11ന് മുൻപ് രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം.

Post Top Ad