ബാലഭാസ്കറിന്റെ ജീവിത കഥ പറയുന്ന 'അനന്തരം' പുസ്തകം പ്രകാശനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ബാലഭാസ്കറിന്റെ ജീവിത കഥ പറയുന്ന 'അനന്തരം' പുസ്തകം പ്രകാശനം ചെയ്തു


 അന്തരിച്ച വയലിൻ പ്രതിഭ ബാലഭാസ്കറിന്റെ ജീവിത കഥ പറയുന്ന 'അനന്തരം' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുനന്തപുരത്ത് നടന്നു. ബാലഭാസ്കറിന്റെ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ ജോയ് തമലം രചിച്ച്, സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ പ്രതി തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ ബിനു ഐ പിയിൽ നിന്ന് ബാല സ്മൃതി കൾച്ചറൽ ആന്റ്  ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് എം.എ.ഷുഹാസ് ഏറ്റ് വാങ്ങി. അജിത് കുമാർ ,സനൽ, ബാലമുരളി എന്നിവർ പങ്കെടുത്തു.

 


ബാലഭാസ്കറിന്റെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്  ലോ കോളജ് ജംഗ്ഷനിലെ ബാലഭാസ്കർ  പ്രതിമയ്ക്ക് മുന്നിൽ പുഷ്പാപ്പാർച്ചനയും സംഗീതാർച്ചനയും നടന്നു. ബാലഭാസ്കർ ചിട്ടപ്പെടുത്തിയ ലെറ്റ് ഇറ്റ് ബി എന്ന സംഗീത ശിൽപ്പം വയലിൻ വിദ്യാർഥി മിഥുൻ അവതരിപ്പിച്ചു.

Post Top Ad