ഇന്ന് പൂജവയ്പ്പ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഇന്ന് പൂജവയ്പ്പ്


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മലയാളികൾ ഈ വർഷത്തെ നവരാത്രി ആഘോഷിക്കുകയാണ്.  കഴിഞ്ഞു പോയ നവരാത്രി ആഘോഷങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് ഈ വർഷത്തെ നവരാത്രി  ആഘോഷം.  തിക്കും തിരക്കും ബഹളങ്ങളുമില്ലാതെ ആരാധനാലയങ്ങൾ, മറ്റു സാംസകാരിക കേന്ദ്രങ്ങൾ, കല കേന്ദ്രങ്ങൾ .  


വെളുത്ത പക്ഷത്തിലെ അമാവാസി മുതൽ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. അന്ധകാരത്തിൻ മേൽ ,ആസുരതയുടെ മേൽ ,അജ്ഞതയുടെമേൽ  എല്ലാമുള്ള  നന്മയുടെ വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്. ഇതിൽ അവസാന ദിനങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി പ്രാധാന്യം അർഹിക്കുന്നു. സരസ്വതീദേവി വിദ്യാദേവതയാണെന്ന വിശ്വാസത്താൽ വിദ്യാരംഭത്തിനും, ആയുധപൂജയ്ക്കും സവിശേഷതയുള്ള ദിനങ്ങളാണ് ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി. ദുർഗ്ഗാഷ്ടമി ദിവസം പുസ്തകങ്ങളും, ആയുധങ്ങളും പൂജയ്ക്ക് സമർപ്പിക്കുന്നു. നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്‌ക്കേണ്ടത്. ഇതനുസരിച്ചു ഇന്ന്  സന്ധ്യയ്ക്കുമുന്നേ പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കണം. 


വിദ്യാർഥികൾ അവരുടെ പഠനോപകാരങ്ങളെല്ലാം തന്നെ പൂജയ്ക്കു വയ്ക്കണമെന്ന് പറയപ്പെടുന്നു. മുതിർന്നവർ ഭഗവത്‌ ഗീത, നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ പൂജ വയ്ക്കാവുന്നതാണ്. കലാകാരന്മാർ അവരുടെ കലയുമായി ബന്ധപ്പെട്ടവയാണ് പൂജവയ്ക്കുന്നത്. ഉപകരണങ്ങൾ വൃത്തിയാക്കിയ ശേഷമേ പൂജ വയ്ക്കാവൂന്ന് മാത്രം. തൊഴിലാളികൾ പണിയായുധമാണ് വയ്ക്കുന്നത്. വാഹനമോടിച്ച് ഉപജീവനം നടത്തുന്നവർ വാഹനമോ താക്കോലോ പൂജ വെയ്ക്കും. 


മഹാനവമിയിലെ അടച്ചുപൂജയില്‍ നിന്ന് ജ്ഞാനത്തിന്‍റേയും പ്രകാശത്തിന്‍റേയും വിജയത്തിലേക്ക് തുറക്കുന്ന ദിവസമാണ് വിജയദശമി. കേരളത്തില്‍ കുരുന്നുകള്‍ വിദ്യാരംഭം നടത്താറുള്ളത് വിജയദശമീ ദിനത്തിലാണ്. വാദ്യ-നൃത്തൃ സംഗീത കലകളുടേയും ആദ്യാക്ഷരം കുറിക്കാന്‍ വിജയദശമി നാളില്‍ ഉത്തമമാണ്. തേനില്‍ മുക്കിയ പവിത്രമോതിരം കൊണ്ട് നാവില്‍ സരസ്വതീ മന്ത്രം എഴുതിയാണ് കുരുന്നുകള്‍ അറിവിന്‍റെ ലോകത്തേക്ക് പിച്ചവെക്കുന്നത്.


അജ്ഞാനത്തിന്റെ അന്ധതയിൽ നിന്നും അറിവിന്റെ ലോകത്തേക്ക് പിച്ച വയ്ക്കുന്ന കുരുന്നുകൾക്കുള്ളിൽ വിദ്യയുടെ ജ്യോതി പകർന്നു നല്കുന്നതോടോപ്പം  മനുഷ്യസ്നേഹിയായി നല്ലൊരു വ്യക്തിത്വം വാർത്തെടുക്കേണ്ട പരിശീലനവും കൂടി നൽകുക.  പുസ്തകത്താളുകളിൽ നിന്നും കിട്ടുന്നതു മാത്രമല്ല അറിവെന്നും  ആദ്യഗുരുവായ തന്റെ മാതാവിൽ നിന്നും പിതാവിൽ നിന്നും പ്രകൃതിയിലെ ഓരോ കാഴ്ചകളിൽ നിന്നും തനിക്കു ചുറ്റുമുള്ള ഓരോ അണുവിലും നിന്നും വ്യത്യസ്തങ്ങളായ ഓരോ അറിവുകൾ നേടാമെന്നും പറഞ്ഞു കൊടുക്കുക. 

സൗമ്യ ലാജു

ന്യൂസ് ഡെസ്‌ക് ഇ സി ടെലിവിഷൻ 

Post Top Ad