യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


 തിരുവനന്തപുരം പാങ്ങോട് യുവാവിന്റെ മൃതദേഹം  വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. യുവാവ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. കത്തിക്കരിഞ്ഞ ഒരുകാൽ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. സുഹൃത്തുക്കളുമായി ചേർന്ന് വീട്ടിലിരുന്നു മദ്യപിക്കാറുണ്ടായിരുന്നുവെന്നും രണ്ട് ദിവസമായി ആരെയും കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. പാങ്ങോട് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Post Top Ad