യുജിസി പുറത്തിറക്കിയ വ്യാജ സർവകലാശാലകളുടെ ലിസ്റ്റിൽ കേരളത്തിലെ ഒരു സർവകലാശാലയും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

യുജിസി പുറത്തിറക്കിയ വ്യാജ സർവകലാശാലകളുടെ ലിസ്റ്റിൽ കേരളത്തിലെ ഒരു സർവകലാശാലയും


യുജിസി രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്നുളള ഒരെണ്ണം അടക്കം 24 സർവകലാശാലകളാണ് പട്ടികയിലുളളത്.

ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉത്തർപ​സ്റ്റദേശിൽ നിന്നാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനിയറിങ് തുടങ്ങി യഥാര‍്‍ത്ഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെന്റ്.ജോൺസ് യൂണിവേഴ്‌സിറ്റി കിശനറ്റം ആണ് കേരളത്തിലെ വ്യാജസർവ്വകലാശാല. വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വർഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്.

Post Top Ad