വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ ഒരവസരം കൂടി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ ഒരവസരം കൂടി

 


തദ്ദേശ സ്ഥാപനങ്ങളില്‍ അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരുചേര്‍ക്കുന്നതിന് ഒക്ടോബർ 31 വരെ വീണ്ടും അവസരം. വോട്ടര്‍പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്താനും സ്ഥാനമാറ്റം നടത്താനും lsgelection .kerala. gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഒക്ടോബര്‍ 31 വരെയുള്ള അപേക്ഷകളും പരാതികളും പരിശോധിച്ച്‌ നവംബര്‍ 10ന് സപ്ലിമെന്‍ററി പട്ടികകള്‍ പ്രസിദ്ധീകരിക്കാനാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad