ദളിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമത്തിനെതിരെ ആറ്റിങ്ങലിൽ പ്രതിഷേധം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ദളിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമത്തിനെതിരെ ആറ്റിങ്ങലിൽ പ്രതിഷേധം

 


രാജ്യത്ത് ബി ജെ പി ഭരണത്തിൻ കീഴിൽ ദളിതർക്കും സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കു നേരെയുമുള്ള നിരന്തരമായ ആക്രമണങ്ങൾക്കെതിരെ സിഐറ്റിയു കർഷകസഘം കർഷക തൊഴിലാളി എന്നീ സംഘടനകളുടെ സംയുക്ത പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഹാഥ്രസ് കേസ് ഫലപ്രദമായി അന്വേഷിക്കുക, കുറ്റക്കാരായ പോലീസുകാർക്കും  മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന ശിക്ഷ ഉറപ്പുവരുത്തുക, പെൺകുട്ടിയുടെ കുടുംബത്തിനു സുരക്ഷ ഉറപ്പുവരുത്തുക, ഉന്നാവോ.ബൽറാം പൂർ എന്നിവയുൾപ്പെടെയുള്ള എല്ലാ കേസുകളിലും ഇരകൾക്ക് നീതി ഉറപ്പാക്കുക, ജസ്റ്റീസ് വർമ്മ കമ്മറ്റിയുടെ ശുപാർശ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം.സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു ഉദ് ഘാടനം ചെയ്തു. അഡ്വ.ബി.സത്യൻ എം.എൽ.എ  സി ഐ റ്റി യു സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.സുഭാഷ് ,അഡ്വ. ആറ്റിങ്ങൽ സുഗുണൻ, സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കർഷക തൊഴിലാളി യൂണിയൻ ഏര്യാ കമ്മറ്റിപ്രസിഡൻ്റ് ജി.വേണുഗോപാലൻ നായർ ,കർഷക സംഘം ഏര്യാ കമ്മറ്റി സെക്രട്ടറി സി.ദേവരാജൻ എന്നിവർ പങ്കെടുത്തു.

Post Top Ad