മാമം ഐ.ഡി.ബി.ഐ ബാങ്കിലെ മാനേജർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മാമം ഐ.ഡി.ബി.ഐ ബാങ്കിലെ മാനേജർക്ക് കൊവിഡ്
ആറ്റിങ്ങൽ: മാമം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐ.ഡി.ബി.ഐ ബാങ്കിലെ മാനേജർ 42 കാരിക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. പേരുർക്കട സ്വദേശിയാണിവർ. ഈ മാസം 6 നാണ് ഇവർ അവസാനമായി ജോലിക്ക് ബാങ്കിലെത്തിയത്. കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എസ്.മഞ്ചുവിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് ജീവനക്കാർക്കും കൂടി രോഗലക്ഷണങ്ങൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞത്. ഇവർ നഗരസഭാ പരിധിയിൽ ഉള്ളവരല്ല. ഇവരെ അടിയന്തിര സ്രവ പരിശോധനക്ക് വിധേയരാക്കും. കൂടാതെ ബാങ്ക് താൽക്കാലികമായി അടച്ചിടാൻ നഗരസഭ നിർദ്ദേശിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

രോഗലക്ഷണം ഉണ്ടായാൽ അടിയന്തിരമായി അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. രോഗലക്ഷണം ഉള്ളവർ പരിശോധനക്ക് വിധേയരാകാതെ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന സമീപനം ഏറെ ആശങ്കാവഹമാണ്. ഇത് സമ്പർക്ക രോഗവ്യാപനത്തിന്റെ തോത് കൂട്ടും. ഇത്തരക്കാരുടെ നിരുത്തരവാദമായ പെരുമാറ്റം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ വെല്ലുവിളി ഉയർത്തുമെന്നും ചെയർമാൻ പറഞ്ഞു.

ബാങ്കും പരിസരവും നഗരസഭ അരോഗ്യ വിഭാഗം അണുവിമുക്തമാക്കി.

Post Top Ad