നാട്ടുകാരുടെ ഉറക്കം കെടുത്തിയ കരടി വനം വകുപ്പിന്റെ കെണിയിൽ പെട്ടു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

നാട്ടുകാരുടെ ഉറക്കം കെടുത്തിയ കരടി വനം വകുപ്പിന്റെ കെണിയിൽ പെട്ടു

 


നവായികുളത്തും പരിസര പ്രേദശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഭീതിപരത്തിയ  കരടിയെ പിടികൂടി. കഴിഞ്ഞ വെളളിയാഴ്ച  രാത്രിയിൽ മടന്തപ്പച്ച സ്വദേശി റെയ്ഹാനത്തിന്റെ വീടിന് സമീപത്തായാണ് കരടിയെ കണ്ടത്. തുടർന്നുള്ള അന്വേഷണത്തിൽ ചതുപ്പിൽ കരടിയുടെ കാല്പാടുകൾ കണ്ടെത്തുകയും വനം വകുപ്പിന്റെ പരിശോധനയിൽ കരടിയുടെ കാൽപ്പാടുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നവായിക്കുളത്തും പരിസര പ്രദേശങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾക്ക് പുറമെ പുലർച്ചയും രാത്രിയിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മറ്റു പ്രേദേശങ്ങളിലും കരടിയെ കണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കരടിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കരടി കുടുങ്ങി. പഞ്ചായത്തിലെ ഒരു റബ്ബർ പുരയിടത്തിൽ വച്ച കെണിയിലാണ് കരടി കുടുങ്ങിയത്. ഇന്ന് പുലർച്ചയാണ് കരടി കെണിയിൽ അകപ്പെട്ടത്. 

Post Top Ad