വർക്കല ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

വർക്കല ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം

 


വർക്കല ചെറുന്നിയൂർ പള്ളിയിൽ കണ്ഠൻ  ശ്രീധർമശാസ്താക്ഷേത്രത്തിലും അയന്തി വലിയമേലതിൽ ദേവീക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.  ശ്രീധർമശാസ്താക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന പഞ്ചലോഹത്തിൽ നിർമിച്ച തിരുമുഖം മോഷ്ടിച്ചു. 30 വർഷം പഴക്കമുള്ള തിരുമുഖത്തിന് ഒന്നരലക്ഷത്തോളം വിലവരുമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികളും മോഷ്ടിച്ചു. അയന്തി വലിയമേലതിൽ ക്ഷേത്രത്തിലെ ഓഫീസ് മുറിക്ക് സമീപമുണ്ടായിരുന്ന  കാണിക്കവഞ്ചിയാണ് മോഷ്ടിച്ചത്. കുരയ്ക്കണ്ണി വലിയവീട്ടിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ കമ്പിപ്പാരയുപയോഗിച്ച് തകർത്താണ് മോഷണശ്രമം നടത്തിയത്. ക്ഷേത്ര ശ്രീകോവിലിന്റെ വാതിലിനും ശ്രീകോവിലിനുള്ളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വർക്കല പോലീസ് ക്ഷേത്രങ്ങളിലെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബി.സത്യൻ എം.എൽ.എ ചെറുന്നിയൂർ ധർമശാസ്താക്ഷേത്രത്തിലെത്തി സ്ഥിതി വിലയിരുത്തുകയും അന്വേഷണം ഊർജ്ജിതമാക്കാനുള്ള നിർദേശങ്ങൾ പോലീസിന് നൽകുകയും ചെയ്തു. 

Post Top Ad