വർക്കല ടൂറിസം വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

വർക്കല ടൂറിസം വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

 


വർക്കല ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി പാപാനാശം ബീച്ചുമുതൽ തിരുവമ്പാടിവരെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. വർക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾക്ക്  സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർമാണോദ്ഘാടനം നിർവഹിച്ചു. 10 കോടി രൂപ ചെലവഴിച്ച് വർക്കല പാപാനാശം ബീച്ചുമുതൽ തിരുവമ്പാടിവരെയുള്ള വികസന പ്രവർത്തനങ്ങളും നഗരസഭ കൈമാറിയ സ്ഥലത്ത് ഡാൻസിംഗ് സൗണ്ട് & ലൈറ്റ് സിസ്റ്റവും, കുട്ടികളുടെ പാർക്കും സജ്ജീകരിക്കും. പാപനാശം ബീച്ചിൽ സന്ദർശകർക്കായി  ഇരിപ്പിടങ്ങളും ടോയ്‌ലറ്റ് സംവിധാനവും, നടപ്പാതയും, വാച്ച് ടവറും സ്ഥാപിക്കും. ബീച്ചിൽ നിലവിലുള്ള പ്രകൃതിദത്തമായ നീരുറവകളുടെ സംരക്ഷണം ഉറപ്പുവരുത്തികൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ്  തുടക്കം കുറിക്കുന്നത്.  പാപനാശം ബീച്ചില്‍ നടന്ന ചടങ്ങില്‍ വി. ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദുഹരിദാസ്, വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാഹേമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ സമദ്, സ്വപ്നാശേഖര്‍, ടൂറിസം ഡയറക്ടർ പി. ബാലകിരൺ എന്നിവര്‍ പങ്കെടുത്തു.



Post Top Ad