കിഴുവിലം ഗ്രാമപഞ്ചായത്തിൽ സെക്ടറൽ മജിസ്ട്രേറ്റും പോലീസും പരിശോധന നടത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്തിൽ സെക്ടറൽ മജിസ്ട്രേറ്റും പോലീസും പരിശോധന നടത്തി


 ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ സെക്ടറൽ മജിസ്ട്രേറ്റ് ആബിതയുടെയും ആറ്റിങ്ങൽ എസ്.എച്ച്. ഒയുടെ  നേതൃത്വത്തിലുള്ള പോലീസിന്റെയും മിന്നൽ പരിശോധന നടന്നു. ഹോം ക്വാറന്റൈനിൽ കഴിഞ്ഞു വരുന്നവർ വീടുകളിൽ ഉണ്ടോയെന്നും, അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടോ എന്ന് നേരിൽ കണ്ട് വിലയിരുത്തുന്നതിനും വേണ്ടിയാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ  ക്വാറന്റൈനിൽ കഴിയുന്നവരിൽ ചിലർ പുറത്തു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇനി ഒരാൾപോലും പുറത്ത് പോകരുതെന്നും, ശക്തമായ നിരീക്ഷണത്തിൽ കഴിയണമെന്നും ആന്റിജൻ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും ശക്തമായ താക്കീത് നൽകി. ക്വാറന്റൈനിൽ കഴിഞ്ഞു വരുന്നവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ജനപ്രതിനിധികളെയോ, സെക്ടറൽ മജിസ്ട്രേറ്റിനെയോ, ആറ്റിങ്ങൽ പോലീസിനെയോ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. കാട്ടുംപുറം പ്രദേശത്തെ കടകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കാവൂ എന്നും എല്ലാ കടകൾക്കും സെക്ടർ മജിസ്ട്രേറ്റ് നിർദ്ദേശം നൽകി. മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ സെക്ടർ മജിസ്ട്രേറ്റ് ടീമിനെ മുന്നിൽ പെട്ടു. ശക്തമായ താക്കീതും പിഴയും നൽകിയതിന് ശേഷം ഇവരെ വിട്ടയച്ചു. സെക്ടറൽ മജിസ്ട്രേറ്റ് ആബിത, കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠൻ, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ കൊറോണ സ്പെഷ്യൽ ടീമംഗം ശ്രീജൻ, ആശാവർക്കർ ശ്രീലേഖ, ആരോഗ്യ പ്രവർത്തകൻ സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


Post Top Ad