നിയമ വിരുദ്ധമായി സർവീസ് നടത്തുന്ന സമാന്തര സർവീസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

നിയമ വിരുദ്ധമായി സർവീസ് നടത്തുന്ന സമാന്തര സർവീസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്

 


കെ എസ് ആർ ടി സി  ബസ് സർവീസിന് തടസ്സമായി നിയമ വിരുദ്ധമായി  സർവീസ് നടത്തുന്ന  സമാന്തര സർവീസുകൾക്കും സ്വകാര്യ ബസുകൾക്കും എതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെയും കെ.എസ്.ആർ.ടി.സിയുടെയും സഹകരണത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടികൂടി. സെക്രട്ടറിയേറ്റ്, യുണിവേഴ്‌സിറ്റി, ഏ.ജി.എസ്, നിയമസഭ, പി.എം.ജി എല്ലാ സർക്കാർ ഓഫിസുകളിലും 10:15 നകം എത്താൻ കഴിയത്തക്ക നിലയിൽ സർക്കാർ ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെ എസ് ആർ ടി സി ബസ് ഓൺ ഡിമാൻഡ് സർവീസ് ആരംഭിച്ചിരുന്നു എന്നാൽ സമാന്തര സർവീസുകൾ കാരണം കെ എസ് ആർ ടി സിക്ക് വൻ സാമ്പത്തിക നഷ്ടമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് എം ഡി ബിജു പ്രഭാകർ സർക്കാരിനെ സമീപിക്കുകയും  സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കിയതും. ജില്ലയിൽ ആറ്റിങ്ങൽ, ചിറയിൻകീഴ് , വെഞ്ഞാറമൂട്, കാരേറ്റ്, നെടുമങ്ങാട്,  പോത്തൻകോട്, നെയ്യാറ്റിൻകര  ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സമാന്തര സർവീസുകൾ നടത്തിവരുന്നു. ഇനി വരും ദിവസങ്ങളിൽ കൂടുതൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന തുടരും. വാഹനപരിശോധനയ്ക്ക് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ടി.ശ്രീജിത്ത്, സിയാദ്, സി.പി.ഒമാരായ ആർ.സി.സന്ദീപ്, എസ്.സതീഷ് കുമാർ, ടി.ബൈജു, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ എസ്.ജെ. പ്രദീപ് എന്നിവർ പങ്കെടുത്തു.


Post Top Ad