ശക്തമായ കാറ്റിലും മഴയിലും അഞ്ചുതെങ്ങിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ശക്തമായ കാറ്റിലും മഴയിലും അഞ്ചുതെങ്ങിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം


 ശക്തമായ കാറ്റിലും മഴയിലും അഞ്ചുതെങ്ങിലും പരിസര പ്രദേശങ്ങളിലും  വ്യാപക നാശനഷ്ടം. അഞ്ചുതെങ്ങ്,  കായിക്കര, കാപാലീശ്വരം പ്രദേശങ്ങളിലാണ് ശക്തമായ  കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായത് . അയ്യപ്പൻ കോവിൽ പ്രദേശത്ത് ഇലക്ട്രിക് പോസ്റ്റ് റോഡിനു കുറുകെയായി തകർന്നു വീണു.  വാഹന ഗതാഗതം തടസ്സപ്പെട്ടു.  ശക്തമായ കാറ്റിൽ   വീടുകൾക്ക് മുകളിൽ മരങ്ങൾ ഒടിഞ്ഞു വീണു മേൽക്കൂര തകരുകയും വ്യാപക നാശനഷ്ട്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഫയർഫോഴ്സിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad