പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ആറ്റിങ്ങൽ മണ്ഡല തല പ്രഖ്യാപനം ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ബി സത്യൻ എം എൽ എ നിർവഹിച്ചു. മണ്ഡലത്തിലെ 85 സ്കൂളുകൾ ഡിജിറ്റൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. 3134 ഹൈടെക് ഉപകരണങ്ങൾ സ്കൂളുകൾക്ക് നൽകി. ഹയർ സെക്കൻ്ററി മുതൽ പ്രൈമറി തലം വരെ ഹൈടെക് ക്ലാസ്സ്, ഡിജിറ്റലൈസ് ക്ലാസ്സ് മുറികളായി. സ്കൂളിൽ ഓൺലൈൻ സൗകര്യത്തിൽ പഠനം ബുദ്ധിമുട്ടായ വിദ്യാർത്ഥികൾക്ക് വർക്ക് ഷീറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ പി. ടി. എ പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൾ ജി. രജിത്കുമാർ, എച്ച്.എം ആർ. ഗംഗാദേവി, വി എച്ച് എസ് ഇ പ്രിൻസിപ്പൾ ഹസീന, ബി പി ഒ സജി, എ ഇ ഒ വിജയകുമാർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.