വാമനപുരം നദിയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വാമനപുരം നദിയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


വഞ്ചിയൂർ പട്ട്ള, തുണ്ടിൽ വീട്ടിൽ മനീഷിൻ്റെ (24 ) മൃതദേഹമാണ് ഇന്ന് രാവിലെ വാമനപുരം നദിക്കു സമീപത്തു നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച കൂട്ടുകാർക്കൊപ്പം നദിക്ക് സമീപത്തു നിന്നും പുല്ലുവെട്ടുന്നതിനിടെ കാൽ വഴുതി വാമനപുരം നദിയിൽ വീഴുകയായിരുന്നു. പട്ട്ള പുണറ കടവിൽ ആറ്റിങ്ങൽ ഫയർഫോഴ്സും, പോലീസും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.  മനീഷിനെ കാണാതായ വിവരം അറിഞ്ഞ അർബുദ രോഗിയായ പിതാവ് ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടു. ഏറെ നാളായി ഇദ്ദേഹം അർബുദ രോഗ ചികിൽസയിലായിരുന്നു.  മഹേഷ്, മനോജ് എന്നിവർ മനീഷിൻ്റെ സഹോദരങ്ങളാണ്

Post Top Ad