വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു


 വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ  ഉദ്ഘാടനം സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ  മീറ്റിങ് ഹാളായ ഇ.എം.എസ് ഹാൾ   ബി. സത്യൻ എം.എൽ.എയും കോൺഫറൻസ് ഹാളായ ഇ.കെ. നായനാർ ഹാൾ വി. ജോയ് എം. എൽ. എയും ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്തിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി.





കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ സി.എസ്. രാജീവ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സബീന ശശാങ്കൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.ബാലിക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




Post Top Ad