മാറുന്ന കാലത്തിനു മുന്നേ ഓടാൻ കെ.എസ്സ്.ആർ.ടി.സി ആപ്പ് എത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

മാറുന്ന കാലത്തിനു മുന്നേ ഓടാൻ കെ.എസ്സ്.ആർ.ടി.സി ആപ്പ് എത്തി


കാലത്തിനൊത്ത് മാറുന്നതിന്റെ ഭാഗമായി മൊബൈൽ റിസർവേഷൻ ആപ്പുമായി കെ എസ് ആർ ടി സി. 'എന്റെ കെ എസ് ആർ ടി സി' എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ എസ് ആർ ടി സിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ഇതിൽ നല്ലൊരുശതമാവും മൊബൈൽഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ് ചെയ്യുന്നത്. എങ്കിലും ഇതുവരെ ഒരു ബുക്കിംഗ് ആപ്പ് ഇല്ലാത്തത് വലിയ പോരായ്മയായിരുന്നു. ആ പ്രശ്നം ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായിവിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആപ്പ് പുറത്തിറക്കിയത്.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കിക്കൊണ്ട് കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് ഇന്ന് പുറത്തിറക്കുന്നു. 'എൻ്റെ കെ.എസ്.ആർ.ടി.സി' (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും.


ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെ.എസ്.ആർ.ടി.സി-യ്ക്ക് സ്വന്തമായി ഓൺലൈൻ റിസർവ്വേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. ആ പ്രശ്നം ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.


Abhi Bus-മായി ചേർന്ന് ആൻഡ്രോയ്ഡ് (ഗൂഗിൾ പ്ലേ സ്റ്റോർ)/ഐ.ഒ.എസ് (ആപ്പ് സ്റ്റോർ) പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറിൽ അടുത്ത് തന്നെ ലഭ്യമാകും. എല്ലാവിധ ആധുനിക പേയ്മെന്റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷൻ യാത്രക്കാർക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്.

Post Top Ad