വർക്കല സബ് ആർ ടി ഒ യുടെ കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

വർക്കല സബ് ആർ ടി ഒ യുടെ കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചു

 


വർക്കല സബ് ആർ ടി ഒ യുടെ കീഴിൽ ലേണിങ് ലൈസൻസ് എടുത്തവരുടെ ആദ്യ ബാച്ച് ഡ്രൈവിംഗ് ടെസ്റ്റ്  ഇന്ന് ആരംഭിച്ചു. വർക്കല സബ് ആർ ടി ഒ  നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് ഇന്ന് നടന്നത്. വർക്കല രഘുനാഥപുരത്ത് ഉള്ള ഗ്രൗണ്ടിൽ വച്ചാണ് ടെസ്റ്റ് ആരംഭിച്ചത്. വർക്കല സബ് ആർ ടി ഒ യിൽ ലേണിംഗ് ലൈസൻസ് എടുത്ത രണ്ടായിരത്തി അഞ്ഞൂറോളം പേരിൽ നിന്നും മുപ്പതോളം പേരുടെ ടെസ്റ്റാണ് ഇന്ന് നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം ടെസ്റ്റ് ഉണ്ടായിരിക്കും ചൊവ്വ, വെള്ളി ദിവസങ്ങളാണ് ടെസ്റ്റ് ദിവസം. സാധാരണ ഒരു ദിവസം 60  പേർക്കാണ് ടെസ്റ്റ് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്ന്  30 പേർക്കാണ് ടെസ്റ്റ് നടത്തിയത്. ഡ്രൈവിംഗ് ടെസ്റ്റ് ഉദ്ഘാടനം ജോയിന്റ് ആർ ടി ഒ ദിലു എ.കെ.  നിർവഹിച്ചു. ചടങ്ങിൽ വെഹിക്കിൾ ഇൻസ്പെക്ടർ ആർ ശരത്ചന്ദ്രൻ. അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു, ദീപു, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ സെക്രട്ടറി ഫിറോസ് അപ്പുക്കുട്ടൻ  എന്നിവർ പങ്കെടുത്തു.  ആദ്യ ടെസ്റ്റിൽ അബ്ദുൽ മുഹമ്മദ് . ജി  കാർ ടെസ്റ്റിൽ എച്ച് എടുത്ത് വർക്കല സബ്  ആർ ടി ഒയുടെ കീഴിലുള്ള ആദ്യ ലൈസൻസ് കരസ്ഥമാക്കി.  

Post Top Ad