പ്രത്യേക പ്രോത്സാഹന പദ്ധതി : സ്‌കോളർഷിപ്പിന് അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

പ്രത്യേക പ്രോത്സാഹന പദ്ധതി : സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 


പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതി പ്രകാരം 2019-2020 അദ്ധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി/ഡിപ്ലോമ, ഡിഗ്രി, പോളിടെക്‌നിക്, ടിടിസി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംങ്ഷന്‍ തത്തുല്യ ഗ്രേഡില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ പ്രത്യേക പ്രോത്സാഹന സമ്മാനം ലഭിക്കുന്നതിനായി, വകുപ്പിന്റെ വിദ്യാഭ്യാസ ആനുകൂല്യ വിതരണ വെബ്‌സൈറ്റായ ഇ-ഗ്രാന്റ്‌സ് 3.0-ല്‍ മാര്‍ക്ക് ലിസ്റ്റ് (സര്‍ട്ടിഫിക്കറ്റ്) അപ്‌ലോഡ് ചെയ്ത് ഓണ്‍ലൈനായി  അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

പ്രിന്റ് ഔട്ട്, അനുബന്ധ രേഖകള്‍ സഹിതം വിദ്യാര്‍ത്ഥികളുടെ താമസ പരിധിയിലുളള ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളിലെ പട്ടികജാതി വികസന ഓഫിസില്‍ എത്തിക്കണം.


Post Top Ad