ആറ്റിങ്ങൽ നഗരത്തിൽ കൊവിഡ് മരണം അഞ്ചായി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ കൊവിഡ് മരണം അഞ്ചായി

 
ആറ്റിങ്ങൽ  നഗരസഭ വാർഡ് 3 ൽ ആലംകോട് എൽ.പി സ്കൂളിന് സമീപം പാളയത്തിൽ വീട്ടിൽ 80 കാരനായ പി.രാജപ്പൻ ചെട്ടിയാർ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാളുടെ മകൻ വിനോദ് കുമാറിനും മരുമകൾ ശ്രീജ കുമാരിക്കും, ചെറുമകൻ നവീനും ഇക്കഴിഞ്ഞ 14 ന് രോഗം ബാധിച്ചിരുന്നു. തുടർന്ന് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രാജപ്പൻ ചെട്ടിയാർക്ക് 17 ന് രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു. ചികിൽസയിലിരിക്കവെ ഇന്ന് ഉച്ചക്ക് 12 മണിക്ക് രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇയാൾ മരണപ്പെട്ടു. ഇയാളുടെ മൃതശരീരം മോർച്ചറിയിൽ നിന്നും വിട്ട് കിട്ടുന്നതിനുള്ള നടപടികൾ നഗരസഭ ആരോഗ്യ വിഭാഗം സ്വീകരിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad