പ്രൈമറി/ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പ്രൈമറി/ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 
2020-21 അദ്ധ്യയന വര്‍ഷത്തെ പ്രൈമറി/ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ അപേക്ഷ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0471-2306580, 9446096580.

Post Top Ad