സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് ; മികച്ച നടി കനി കുസൃതി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് ; മികച്ച നടി കനി കുസൃതി

 


50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. ‌‌‌ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്.  മികച്ച നടി കനി കുസൃതി . മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര , മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, മികച്ച സ്വഭാവ നടൻ ഫഹദ് ഫാസിൽ, മികച്ച സ്വഭാവ നടി  സ്വാസിക, മികച്ച സംഗീത സംവിധായകൻ സുശിൽ  ശ്യാം, മികച്ച പിന്നണി ഗായകൻ നജിം അർഷാദ് , മികച്ച പിന്നണി ഗായിക മധു ശ്രീ നാരായണൻ , മികച്ച ചിത്ര സംയോജകൻ കിരൺ ദാസ്, മികച്ച നടൻ പ്രത്യേക ജൂറി  പരാമർശം നിവിൻ പോളി, മികച്ച നടി പ്രത്യേക ജൂറി പരാമർശം അന്ന ബെൻ, മികച്ച ക്യാമറാ മാൻ  പ്രതാപ് പി നായർ

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad