ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

 


ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി. കെ.കെ ഷൈലജ ടീച്ചര്‍ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മിനി ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം. എല്‍. എ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജയസിംഹന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അരുണ. എസ്. ലാല്‍, ആരോഗ്യ- വിദ്യാഭ്യാസ വികസനകാര്യ സ്ഥിരം സമിതി അംഗം മുഹമ്മദ് ഇക്ബാല്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post Top Ad