പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ മരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ മരിച്ചു

 


വിളപ്പിൻശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ മരിച്ചു.  സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതി സ്റ്റേഷനിലെ വിശ്രമ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.  എസ് എച്ച് ഒ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി രാധാകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. സ്റ്റേഷൻ സി ഐ സജിമോന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാധകൃഷ്ണന്റെ സഹോദരൻ വിനോദിന്റെ ആരോപണം.


Post Top Ad