ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ അധീനതയിലുള്ള അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 5 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പ്രവേശന കവാടവും മറ്റു മെയിന്റനൻസ് പണികളും പൂർത്തീകരിച്ചു. പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ക്രിസ്റ്റി സൈമൺ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് സി.പയസ്, ഡോ. ദീപക് ,ഡോ.മഹേഷ് എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും മെഡിക്കൽ ആഫീസർ ഡോ. ഷ്യാംജി വോയ്സ് നന്ദിയും പറഞ്ഞു.