ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഇന്ന് കിഴുവിലം, കൂന്തള്ളൂർ, പെരുമാതുറ, വക്കം , ചിറയിൻകീഴ് താലൂക്കാശുപത്രി എന്നിവിടങ്ങളിൽ കോവിഡ് പരിശോധന - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഇന്ന് കിഴുവിലം, കൂന്തള്ളൂർ, പെരുമാതുറ, വക്കം , ചിറയിൻകീഴ് താലൂക്കാശുപത്രി എന്നിവിടങ്ങളിൽ കോവിഡ് പരിശോധന

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ  ഇന്നലെ 24 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 63 പേരുടെ ആൻ്റിജൻ പരിശോധനയിൽ 15 പേർക്കും വക്കത്ത് 27 പേരുടെ ആൻ്റി ജൻ പരിശോധനയിൽ 6 പേർക്കും അഞ്ചുതെങ്ങിൽ 10 പേരുടെ ആൻറി ജൻ പരിശോധനയിൽ ഒരാളിനും മറ്റു ആശുപത്രിയിലെ പരിശോധനയിൽ 2 പേർക്കുമുൾപ്പെടെയാണ് 24 പേർക്ക് രോഗം കണ്ടെത്തിയത്.ചിറയിൻകീഴിലെ 11 പേർക്കും വക്കം പഞ്ചായത്തിലെ 3 പേർക്കും കല്ലമ്പലത്തെ 3 പേർക്കും കിഴുവിലത്തെ 3 പേർക്കും മുദാക്കലിലെ 2 പേർക്കും ആറ്റിങ്ങൽ, കിളിമാനൂർ മേഖലയിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്.

ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഇന്ന്  കിഴുവിലം കൂന്തള്ളൂരിലും പെരുമാതുറയിലും വക്കത്തും ചിറയിൻകീഴ് താലൂക്കാശുപത്രിയിലും കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad