തിരുവനന്തപുരം : രാത്രിയിൽ അപകടത്തിൽപ്പെട്ട് ചോര ഒലിച്ചു റോഡരുകിൽ ബോധരഹിതനായി കിടന്ന യുവാവിന് രക്ഷകനായി മാധ്യമ പ്രവർത്തകൻ. ആറ്റിങ്ങൽ, കോരാണിയിലാണ് സംഭവം. രാഷ്ട്രദീപിക ദിന പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ റിപ്പോർട്ടർ പെരുങ്കുഴി സ്വദേശിയായ സുരേഷ് ബാബുവിന്റെ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ മുരുക്കുംപുഴ സ്വദേശി സച്ചിൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകും വഴി കോരാണി പുകയിലത്തോപ്പ് സ്കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ ചോര ഒലിപ്പിച്ച് റോഡിൽ കിടക്കുന്ന യുവാവിനെ കണ്ടത്. മുടപുരത്ത് സ്റ്റുഡിയോ നടത്തുകയായിരുന്ന സച്ചിൻ ജോലി കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകും വഴി റോഡ് പണിക്കായി റോഡിനരുകിൽ കൂട്ടിയിട്ടിരുന്ന മെറ്റിലിൽ ബൈക്ക് കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉടൻ സുരേഷ് വാഹനം നിർത്തുകയും യുവാവിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആറ്റിങ്ങൽ പോലീസിനെയും ആംബുലസിനെയും വിവരം അറിയിക്കുകയും.ഉടൻ തന്ന ആബുലൻസ് എത്തി സച്ചിനെ ആദ്യം
വലിയകുന്ന് ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.മുടപുരത്ത് സ്റ്റുഡിയോ നടത്തുകയായിരുന്ന സച്ചിൻ ജോലി കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകും വഴി റോഡ് പണിക്കായി റോഡിനരുകിൽ കൂട്ടിയിട്ടിരുന്ന മെറ്റിലിൽ ബൈക്ക് കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.