ജീവനക്കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ താൽക്കാലികമായി അടച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ജീവനക്കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ താൽക്കാലികമായി അടച്ചു

ആറ്റിങ്ങൽ: നഗരസഭ റവന്യൂ വിഭാഗം ജീവനക്കാരി കല്ലമ്പലം സ്വദേശി 38 കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്നാണ് നഗരസഭ മന്ദിരം താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വരെ ഇവർ ജോലിക്ക് എത്തിയിരുന്നു. റവന്യൂ സെക്ഷനിൽ ആർ 1 ൽ യു.ഡി ക്ലർക്കാണിവർ. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും ഇന്ന് രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു. ആദ്യം റവന്യൂ സെക്ഷൻ മാത്രം അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് നഗരസഭയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനിച്ചത്. ഈ മാസം 12 തിങ്കളാഴ്ച ഓഫീസ് പ്രവർത്തനം പുനരാരംഭിക്കും. അടുത്ത ദിവസങ്ങളിൽ റവന്യൂ വിഭാഗം സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം ഓഫീസും പരിസരവും അണുവിമുക്തമാക്കി.

Post Top Ad