ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനത്തിന്ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അവാർഡുകൾ പ്രഖ്യാപിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനത്തിന്ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അവാർഡുകൾ പ്രഖ്യാപിക്കുന്നു

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകൾക്കും മാതൃകാ പ്രവർത്തനം നടത്തുന്ന ഡോക്ടർ, ഫീൽഡ് വർക്കിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകൻ (ഹെൽത്ത് സൂപ്പർവൈസർ / ഹെൽത്ത് ഇൻസ്പെക്ടർ / ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ / ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഇവരിൽ തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ) മികച്ച നഴ്സ്മാർ, മികച്ച പാലിയേറ്റീവ് നഴ്സ്, മികച്ച ആശാ വർക്കർ എന്നിവർക്കാണ് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകുന്നത്. എല്ലാകേരള പിറവി ദിനത്തിലും അവാർഡുകൾ നല്കും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, ജില്ലാ മെഡിക്കൽ ആഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ (ആരോഗ്യം) ഒരു ആരോഗ്യ വിദഗ്ദൻ ഒരു സാമൂഹ്യ പ്രവർത്തകൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയായിരിക്കും അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ആരോഗ്യ കേരളം പുരസ്ക്കാരത്തോടൊപ്പം ലഭിച്ച തുക സ്ഥിരനിക്ഷേപത്തിലൂടെ  ലഭിക്കുന്ന എൻഡോവ്മെൻ്റ് ഇതിനായി വിനിയോഗിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ  അൻപത്തയ്യായിരം വീടുകളിലായി രണ്ടു ലക്ഷം അംഗങ്ങളുണ്ട് .ഇവരുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുവാൻ ഈ അവാർഡുകളിലൂടെ കഴിയുമെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad