സഖാവ് അസ്സിം അന്തരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

സഖാവ് അസ്സിം അന്തരിച്ചു


 ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് മാളികവീട്ടിൽ സഖാവ് അസ്സിം (65) അന്തരിച്ചു. CPM ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 18 വയസ്സുള്ളപ്പോൾ തിരഞ്ഞെടുത്തിരുന്ന അസ്സിമാണ് ഒരു കാലഘട്ടത്തിൽ ആറ്റിങ്ങൽ മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആകർഷണ ശക്തി. KSF എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആറ്റിങ്ങൽ ബോയിസ് ഹൈസ്കൂൾ യൂണിറ്റ് വൈസ് പ്രസിഡന്റായി തുടങ്ങിയ പൊതുപ്രവർത്തനം പിന്നീടൊരു പോരാട്ടമായി മാറുകയായിരുന്നു. നൂറുകണക്കിന് യുവാക്കളെ cpm ലേക്ക് ആകർഷിക്കുന്നതിൽ അസ്സിം വഹിച്ച പങ്ക് വർണനാതീതമാണ്. ഒരു കാലഘട്ടത്തിൽ cpm എന്ന കരുത്തുറ്റ പ്രസ്ഥാനത്തിന്റെ ആറ്റിങ്ങൽ മേഖലയിലെ ചക്രമായിരുന്നു അസ്സിം . അസ്സിമിന്റെ മാളികവീടായിരുന്നു പാർട്ടിയുടെ റിക്രൂട്ടിംഗ് കേന്ദ്രം. സ:ആനത്തലവട്ടം ആനന്ദന്റേയും, സ: ജി സുഗുണന്റേയും ധീരമായ നേതൃത്വത്തിലുള്ള അന്നത്തെ ആറ്റിങ്ങൽ പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു അസ്സിമെന്ന് നിസ്സംശയം പറയാനാകും. അടിയന്തിരാവസ്ഥയിൽ സുഗുണനോടൊപ്പം ആദ്യ ദിവസം തന്നെ അറസ്റ്റിലായ അസ്സിമിന് ക്രൂരമായ മർദ്ദനം മൂന്നു മാസ്സത്തോളം ഏൽക്കേണ്ടി വന്നു.  മരണാനന്തരചടങ്ങ് ആറ്റിങ്ങൽ ജമാഅത്തിൽ  ഇന്ന് നടക്കും.

Post Top Ad