സാമൂഹ്യ സുരക്ഷാ മിഷന്റെ 'സ്നേഹപൂർവ്വം' സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

സാമൂഹ്യ സുരക്ഷാ മിഷന്റെ 'സ്നേഹപൂർവ്വം' സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
 കേരള സാമൂഹ്യ സുരക്ഷാമിഷന് കീഴിലുള്ള ‘സ്‌നേഹപൂര്‍വ്വം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള 2020-21 അദ്ധ്യയന വര്‍ഷത്തെ അപേക്ഷകള്‍ e-suraksha portal വഴി ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്നതിനായുള്ള പദ്ധതിയാണ് ‘സ്‌നേഹപൂര്‍വ്വം’. 

വിവിധ സാഹചര്യങ്ങളാൽ മാതാപിതാക്കൾ ഇരുവരും മരണമടയുകയോ അല്ലെങ്കിൽ ഇവരിൽ ഒരാൾ മരണമടയുകയും ജീവിച്ചിരിക്കുന്ന ആൾക്ക് ആരോഗ്യപരമോ സാമ്പത്തിക പരമോ ആയ കാരണങ്ങളാൽ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ അത്തരം കുട്ടികളെ അനാഥാലയങ്ങളിൽ സംരക്ഷികാതെ സ്വഭവനങ്ങളിലോ ബന്ധു ഭവനങ്ങളിലോ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ഉപകരിക്കുന്നവിധം ആവശ്യമായ പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയാണ് സ്നേഹപൂർവ്വം പദ്ധതി. 


പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ മേധാവികള്‍ അവരുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവരെ കണ്ടെത്തി അവരുടെ അപേക്ഷകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വെബ്‌സൈറ്റ് www.socialsecuritymission.gov.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയുടെ മാനദണ്ഡങ്ങളും, അപേക്ഷ സമര്‍പ്പിക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള നടപടി ക്രമങ്ങളും വിശദമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ ഓഫീസുകള്‍ മുഖേന എല്ലാ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും www.education.kerala.gov.in ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31.10.2020.


Post Top Ad