തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു.


 ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കാലടി, കരിയ്ക്കകം, കടകംപള്ളി, അണമുഖം, ആറ്റിപ്ര, വെങ്ങാനൂര്‍(വിഴിഞ്ഞം തെരുവ്), മുല്ലൂര്‍(നെല്ലിക്കുന്ന് പ്രദേശങ്ങള്‍), നെട്ടയം, കാച്ചാണി, നേമം, പാപ്പനംകോട്, മേലാംകോട്, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരുമാനൂര്‍, കലിംഗവിളാകം, ചേക്കടി, അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്, ഇരുമ്പ, വക്കം ഗ്രാമപഞ്ചായത്തിലെ കായല്‍വാരം, പറ്റിക്കാവിള, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(ഊരാളുങ്കല്‍ പ്രദേശങ്ങള്‍), മൊട്ടമൂട്(വലിയവിള, വെള്ളാംകെട്ടുവിള), കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ ഊട്ടറ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കൊട്ടിയമുക്ക് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ആനാവൂര്‍, എള്ളുവിള, നിലമാമൂട്, കുന്നത്തുകാല്‍, ചാവടി, മണിനാട്, വണ്ടിത്തടം, കലയില്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചൂട്ടയില്‍, ദേവേശ്വരം, അലത്തുകാവ്, പോങ്ങനാട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെട്ടിയറ, തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ നെട്ട എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad