വട്ടപ്പാറ - നെടുമങ്ങാട് റോഡിലെ വാളിക്കോട് പാലം പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

വട്ടപ്പാറ - നെടുമങ്ങാട് റോഡിലെ വാളിക്കോട് പാലം പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു

 
വട്ടപ്പാറ - നെടുമങ്ങാട് റോഡിലെ വാളിക്കോട് പാലം പുനർനിർമ്മിച്ച്  ഗതാഗതത്തിന് തുറന്നു കൊടുത്തു. പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. വാളിക്കോട് - വട്ടപ്പാറ റോഡില്‍ കിള്ളി നദിയ്ക്ക് കുറുകെയായി പഴയ പാലം പൊളിച്ചു മാറ്റിയാണ് പുതിയ പാലം പണിതത്. നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലേക്കും എസ്.യു.ടി മെഡിക്കൽ കോളേജിലേയ്ക്കുമുള്ള യാത്രാദുരിതം ഇതോടെ ഒഴിയും. 20 മീറ്റർ നീളത്തിലും 10.5 മീറ്റ‌ർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം.ഇരുവശത്തുമായി 1.5 മീറ്റർ വീതം നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്നര കോടി രൂപ ചെലവഴിച്ചാണ് വാളിക്കോട് പാലം വാളിക്കോട് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്  . വാളിക്കോട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സി.ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Top Ad