മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡിനായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് എൻട്രികൾ ക്ഷണിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡിനായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് എൻട്രികൾ ക്ഷണിക്കുന്നു

 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേഖലയിലെ 2019- 20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ആരോഗ്യ പ്രവർത്തകർക്ക് കർമ്മശ്രഷ്ഠാ അവാർഡുകൾ നൽകുന്നതിനായി എൻട്രികൾ ക്ഷണിക്കുന്നു. നവംബർ 3-ാം തീയതി വൈകുന്നേരം 4 മണിയ്ക്കകം ബ്ലോക്ക് പഞ്ചായത്തിൽ എൻട്രികൾ ലഭിക്കണം. തെരഞ്ഞെടുക്കുന്നവർക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകും.ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തുകൾക്കും അവാർഡുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കിഴുവിലം, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, മുദാക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നാണ് മികച്ച പഞ്ചായത്തിനെ തെരഞ്ഞെടുക്കുന്നത്. ചിറയിൻകീഴ് താലൂക്കാശുപത്രി, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, വക്കം റൂറൽ ഹെൽത്ത് സെൻ്റർ, പെരുമാതുറ, കീഴാറ്റിങ്ങൽ, മുദാക്കൽ, പെരുമാതുറ എന്നീ കുടുംബാരോഗ്യ / പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരിൽ നിന്നാണ് അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നത്. മികച്ച പഞ്ചായത്ത്,  ഡോക്ടർ, ഫീൽഡ്സ്റ്റാഫ് (ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ ,ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ, ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് എന്നിവരിൽ നിന്ന് ഒരാൾക്ക് ) സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് നഴ്സ്, ആശാ വർക്കർ എന്നിവർക്കാണ് അവാർഡുകൾ നല്കുന്നത്. മികച്ച പഞ്ചായത്തിനും മികച്ച ഡോക്ടർക്കും പതിനായിരം രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തിപത്രവും മൊമെന്റോയും മറ്റുള്ളവർക്ക് അയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും മൊമെന്റോയുമാണ് നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad