കിഴുവിലം ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളും കോവിഡ് മരണവും കൂടുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളും കോവിഡ് മരണവും കൂടുന്നു 

കഴിഞ്ഞ നാല് ദിവസങ്ങളിലായി കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി.  കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  ചികിത്സയിലായിരുന്ന ഒന്നാം വാർഡിലെ ഒരാളും, പതിനേഴാം വാർഡിലെ ഒരാളും മരണമടഞ്ഞു. ഇതോടെ കിഴുവിലം ഗ്രാമപഞ്ചായത്തിലെ കോവിഡ് മരണം 7 ആയി ഉയർന്നു. 17 ആം വാർഡിൽ മരണപ്പെട്ടയാളുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വർക്കലയിൽ സംസ്കരിച്ചു. നാളിതുവരെ 320 പേർക്കാണ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിച്ചിട്ടുള്ളത്. അതിൽ 233 പേർ രോഗമുക്തരാവുകയും, 80 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സയിൽ കഴിഞ്ഞു വരുകയുമാണ്. കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് മുക്തരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.   കിഴുവിലം ഗ്രാമ പഞ്ചായത്ത് പരിധിയിൽ രോഗം സ്ഥിരീകരിച്ച ഏതെങ്കിലും വീടുകളിൽ അണുനശീകരണം നടത്തിയില്ലെങ്കിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയോ, ഗ്രാമ പഞ്ചായത്ത് എച്ച്.ഐയെയോ വിവരമറിയിക്കണമെന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠൻ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad