കിഴുവിലം പഞ്ചായത്തിൽ കമ്മാളകുന്നിൽ ദിനം പ്രതി രോഗികൾ വർധിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

കിഴുവിലം പഞ്ചായത്തിൽ കമ്മാളകുന്നിൽ ദിനം പ്രതി രോഗികൾ വർധിക്കുന്നു
 ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിലെ മൈക്രോ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു പതിനേഴാം വാർഡിൽ രോഗികളുടെ എണ്ണം കൂടുന്നു. മറ്റ് വാർഡുകളിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുമ്പോഴും മൈക്രോ കണ്ടൈൻമെന്റ് സോൺ ആയ പതിനേഴാം വാർഡിലെ കമ്മാളംകുന്ന് പ്രദേശത്ത് ഇന്നേ ദിവസം ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നേദിവസം സ്ഥിരീകരിക്കപ്പെട്ട 8 പേരിൽ പന്ത്രണ്ടാം വാർഡിലെ ഒരാൾക്കും, പതിനാലാം വാർഡിലെ ഒരാൾക്കും പതിനേഴാം വാർഡിൽ ആറ് എന്നിങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കർശന നിയന്ത്രണങ്ങൾ പാലിച്ച കാട്ടുംപുറം പ്രദേശത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കാട്ടുംപുറം പ്രദേശത്ത് രോഗമുക്തരുടെ എണ്ണവും കൂടുകയാണ്. വരുംദിനങ്ങളിൽ മൈക്രോ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള 12, 17 വാർഡുകളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ശക്തമായ നടപടി കൈക്കൊള്ളുമെന്നും സെക്ടറൽ മജിസ്ട്രേറ്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠനും അറിയിച്ചു.

    നാളിതുവരെ 265 പേർക്കാണ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ അഞ്ചു പേർ മരണപ്പെടുകയും, 166 പേർ രോഗമുക്തരാവുകയും ചെയ്തു. 94 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സയിലാണ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠനും അറിയിച്ചു.

Post Top Ad