ഭക്ഷ്യസംരഭകർക്കും കച്ചവടക്കാർക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിർബന്ധമാക്കി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഭക്ഷ്യസംരഭകർക്കും കച്ചവടക്കാർക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിർബന്ധമാക്കി

 


എല്ലാ ഭക്ഷ്യസംരംഭകരും കച്ചവടക്കാരും  ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച്  ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഫുഡ് സെഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഫുഡ് ലൈസന്‍സിംഗ് ആന്റ് രജിസ്ട്രേഷന്‍ സിസ്റ്റം മുഖേനെയാണ് ഇവ കരസ്ഥമാക്കേണ്ടത്. സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും സ്വമേധയായും അക്ഷയാ സെന്ററുകള്‍ വഴിയും ഒക്ടോബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. 21നു ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2570499.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad