പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കടല് കാണിപ്പാറ ടൂറിസം വികസനത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതിയുടെയും ഗ്രാമപഞ്ചായത്തിൻ്റെ സ്ത്രി സൗഹൃദ Take A Break പദ്ധതിയുടെയും ഉദ്ഘാടനം ടൂറിസം വികസന വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കടല് കാണിപ്പാറ വികസന പദ്ധതിയുടെ ഭാഗമായി 1. 87 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. യോഗത്തിൽ ബി സത്യൻ എം എൽ എ അധ്യക്ഷത വഹിച്ചു.